കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ആഗസ്ത് ഒമ്പത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. 19 വള്ളങ്ങളാണ് വള്ളം കളിയില്‍ പങ്കെടുക്കുന്നത്.
വള്ളംകളിയുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ടിക്കറ്റുകള്‍ വില്‍ക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെയും നെഹ്റുട്രോഫി വള്ളം കളി സൊസൈറ്റിയുടെയും കൗണ്ടറുകളില്‍ വെള്ളിയാഴ്ച വൈകീട്ട് തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു.
ടിക്കറ്റുകള്‍ പുറത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നാണ് അറിയുന്നത്. വള്ളംകളി കാണാനെത്തുന്ന വിദേശികളും അമിതവില കൊടുത്ത് ടിക്കറ്റ് കരിഞ്ചന്തയില്‍ വാങ്ങുകയാണ് ചെയ്യുന്നത്.
Comments
Story first published: Saturday, August 9, 2003, 5:30 [IST]