യുഡിഎഫിലെ പ്രതിസന്ധി തീരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നതായി യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആഗസ്ത് എട്ട് വെള്ളിയാഴ്ച ക്ലിഫ്ഹൗസില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താ ലേഖകരോട് ഇങ്ങനെ പറഞ്ഞത്. തെറ്റിദ്ധാരണകള്‍ കുറഞ്ഞുവരുന്നതായി മുസ്ലിം ലീഗ് നേതാക്കളായ പി. കെ. കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും പറഞ്ഞു.
മുഖ്യമന്ത്രി എ. കെ. ആന്റണി, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
വിവാദ പ്രസ്താവന സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ യോഗം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇനി ചര്‍ച്ചയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications