കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് പ്രകടനം, ലാത്തിയടി

  • By Staff
Google Oneindia Malayalam News

കൊല്ലം: ഇടതു പക്ഷ യുവജന സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പ്രകടനത്തിനെതിരെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡി. വൈ. എഫ്. ഐ ആണ് കൊല്ലത്ത് പ്രകടനം നടത്തിയത്.

കൊല്ലത്ത് താലൂക്ക് ഓഫീസിലേയ്ക്കാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

ഓഗസ്റ് എട്ട് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിദ്യാര്‍ത്ഥിസമരങ്ങള്‍ക്ക് നേരെ നടന്ന പൊലീസ് നടപടികളില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ കൊല്ലം താലൂക്ക് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറ് നടത്തിയപ്പോഴാണ് ലാത്തിചാര്‍ജ്ജ് ഉണ്ടായത്. ട്രാഫിക് പൊലീസ് സ്ഥാപിച്ചിരുന്ന റോഡിലെ നടുവരമ്പുകള്‍ പ്രകടനക്കാര്‍ തകര്‍ത്തു. ചിന്നക്കടയില്‍ പ്രകടനക്കാര്‍ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് എറിഞ്ഞ് തകര്‍ത്തു.

അക്രമം നടത്തിയതിന് ഡി. വൈ. എഫ്. ഐ കൊല്ലം ഈസ്റ് ഏരിയാ സെക്രട്ടറി എം. സത്താര്‍, പ്രവര്‍ത്തകരായ ബിജു. സന്തോഷ്കുമാര്‍ എന്നിവരടക്കം നാല് പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

ഈ അക്രമത്തിന് ശേഷം വീണ്ടും ഒത്തുകൂടിയ പ്രകടനക്കാര്‍ ജില്ലാ ആശുപത്രി പരിസരത്ത് പ്രകടനം നടത്തി. ഇവരെ താലൂക്ക് കച്ചേരി ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു.

കാസര്‍കോട് ജില്ലാ കളക്ടറുടെ കാറിന് നേരെയും അക്രമമുണ്ടായി. ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കളക്ടറുടെ കാര്‍ സമരക്കാര്‍ അടിച്ചു തകര്‍ത്തു. കളക്ടര്‍ കാര്‍ വിട്ട് ഇറങ്ങിയശേഷമായിരുന്നു അക്രമം.

കണ്ണൂരില്‍ ശനിയാഴ്ച രാവിലെ ആരോഗ്യമന്ത്രി പി.ശങ്കരനെ ഇടതുപക്ഷവിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X