ഹര്‍ത്താലിന് സമിശ്ര പ്രതികരണം
കോഴിക്കോട്: ഇടതുപക്ഷ യുവജനസംഘടനകളുടെ മാര്‍ച്ചിന് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് നാലിടത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് സമിശ്ര പ്രതികരണം.
കോഴിക്കോട് ഹര്‍ത്താല്‍ ഗതാഗതത്തെ പൂര്‍ണമായി ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി. ഗതാഗതം സ്തംഭിക്കാത്തതിനാല്‍ ഓഫീസുകളിലെ ഹാജര്‍നില കുറവല്ല.
കോഴിക്കോട് നഗരസഭ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ടൗണ്‍, കൊയിലാണ്ടി നിയോജകമണ്ഡലം, പെരിന്തമല്‍മണ്ണ നഗരസഭ എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.
കോഴിക്കോടും കൊയിലാണ്ടിയിലും വാഹനഗതാഗതം തടസപ്പെടുത്തില്ലെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications