Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: 22 ആവശ്യങ്ങളടങ്ങിയ നിവേദനം പ്രതിപക്ഷം മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് നല്‍കി.

മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്നാണ് പ്രതിപക്ഷ നേതാക്കള്‍ എട്ട് പേജുള്ള നിവേദനം സമര്‍പ്പിച്ചത്. എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി, ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡന്‍, സി പി ഐ നിയമസഭാകക്ഷി ഉപനേതാവ് ബിനോയ് വിശ്വം, ജനതാദള്‍ (എസ്) നേതാവ് നീലലോഹിതദാസന്‍ നാടാര്‍, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് കെ. സി. ജോസഫ്, കേരള കോണ്‍ഗ്രസ് (ജോര്‍ജ്) നേതാവ് പി. സി. ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

കാര്‍ഷിക മേഖലക്കുള്ള വിഹിതം വര്‍ധിപ്പിക്കാനും സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനും കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള എല്ലാ കശുവണ്ടി ഫാക്ടറികളും തുറയ്ക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് പിന്‍വലിച്ച ഉത്തരവ് റദ്ദാക്കുക, ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി നല്‍കുക, ഏകീകൃത സര്‍വകലാശാല ബില്ലുമായി മുന്നോട്ടുപോവാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വകാര്യ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരിക, പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, മാറാട് നിന്നും ഓടിപ്പോയവരെ പുനരധിവസിപ്പിക്കുക, ഡെങ്കിപ്പനി പോലുള്ള വ്യാധികള്‍ പടരുന്നത് തടയാന്‍ നടപടി സ്വീകരിക്കുക, പാവങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ഊര്‍ജിതമാക്കുക, എഡിബി നിര്‍ദേശങ്ങള്‍ നിരാകരിക്കുക, തേയിലത്തോട്ടങ്ങള്‍ തുറന്ന്് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+