ആഗസ്ത് 15ന് മാറാടേക്ക് സമാധാന റാലി
കൊച്ചി: ആഗസ്ത് 15ന് മാറാടേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കുന്ന സമാധാന റാലി നടത്തുമെന്ന് മാറാട് സമാധാനം കൈവരുത്തുന്നതിന് നിയോഗിക്കപ്പെട്ട മന്ത്രിസഭാസമിതിയിലെ അംഗമായ സഹകരണമന്ത്രി എം. വി. രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാറാട്ടെ പുനരധിവാസ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി നടപ്പിലാക്കും. മാറാട് സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത് സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്.
സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കമില്ല. ഇപ്പോള്‍ നടക്കുന്ന സമരം സമരത്തിന് വേണ്ടിയുണ്ട സമരമാണ്.
ഫാക്ട് സഹകരണ മേഖലയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേന്ദ്രത്തോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്ത് 13ന് ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുമായി ദില്ലിയില്‍ താന്‍ ചര്‍ച്ച നടത്തുമെന്ന് രാഘവന്‍ അറിയിച്ചു.












Click it and Unblock the Notifications