മന്ത്രി ശങ്കരന് നേരെ കരിങ്കൊടി
കണ്ണൂര്‍: മന്ത്രിമാരെ വഴിയില്‍ തടയുകയും കരിങ്കൊടി കാണിയ്ക്കുകയും ചെയ്യാനുള്ള ഇടതുപക്ഷ യുവജന സംഘടനകളുടെ പദ്ധതി ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി പി. ശങ്കരനെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സംയുക്ത യുവജനസമിതി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കരിങ്കൊടി കാണിച്ചു.
കണ്ണൂര്‍ റയില്‍വേസ്റേഷനില്‍ ഓഗസ്റ് ഒമ്പത് ശനിയാഴ്ച രാവിലെ ഒമ്പതിന് വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ശങ്കരനോടൊപ്പമുണ്ടായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. ഇതും സംഘര്‍ഷത്തിന് കാരണമായി. മന്ത്രി റെയില്‍വേസ്റേഷനില്‍ നിന്ന് പോകുന്നതുവരെ ഡി വൈ എഫ് ഐ ക്കാര്‍ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. പിന്നീട് അവരും സ്ഥലം വിട്ടു. പൊലീസ് ആരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച ഇടതുപക്ഷ യുവ ജന സംഘടനാ പ്രവര്‍ത്തകര്‍ കോഴിക്കോട്ട് റെയില്‍വേസ്റേഷനിലെത്തിയ വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ. വി. തോമസിനെ തടയുകയും ദേഹത്ത് കരി ഓയില്‍ ഒഴിയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications