വിദ്യാര്‍ത്ഥി സമരം: ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു
കൊച്ചി: സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള തീയതി പ്രതിപക്ഷനേതാക്കളുമായി ആലോചിച്ച് തീരുമാനിയ്ക്കും. ഓഗസ്റ് പത്ത് ഞായറാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചാ ദിവസത്തെക്കുറിച്ച് ആലോചിയ്ക്കുക.
പി. കെ. കുഞ്ഞാലിക്കുട്ടി ആയിരിയ്ക്കും വിദ്യാര്‍ത്ഥി നേതാക്കളുമായി ചര്‍ച്ച നടത്തുക. വിദ്യാഭ്യാസ മന്ത്രി ചികിത്സയ്ക്കായി യു എസിലേയ്ക്ക് പോയിരിയ്ക്കുന്നതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തുന്നത്.
ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി എറണാകുളത്താണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications