Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖേല്‍രത്ന: കേരളത്തില്‍ ആഹ്ലാദം

ഇടുക്കി: ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞി ഗ്രാമം ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു ശനിയാഴ്ച പകല്‍. എന്നാല്‍ സന്ധ്യയോടെ ആ ഉദ്വേഗം ആഹ്ലാദമായും ഞായറാഴ്ച പുലര്‍ന്നപ്പോഴേയ്ക്കും ആഹ്ലാദം ആഘോഷവുമായി മാറി.

ശനിയാഴ്ച ഉച്ചയോടെ തന്നെ കൊമ്പൊടിഞ്ഞി ഗ്രാമത്തില്‍ നിന്ന് ഭാരത്തിന്റെ തന്നെ അഭിമാനതാരമായി വളര്‍ന്ന ബീനമോള്‍ക്ക് ഖേല്‍രത്ന പുരസ്കാരം ലഭിയ്ക്കുമെന്ന ഊഹാപോഹം പരന്നിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ബീനമോള്‍ക്ക് തന്നെയാണ് ഖേല്‍രത്ന പുരസ്കാരം എന്ന കാര്യം ഉറപ്പായി. അവസാനനിമിഷം വരെ അവാര്‍ഡിന് പരിഗണിക്കേണ്ട പേരില്‍ ബീനമോളോടൊപ്പം ഷൂട്ടിംഗ് താരം അഞ്ജലി വേദ്പാഠക്കും ഉണ്ടായിരുന്നു.

ബീനമോള്‍ എന്ന പേര് ഈ ഗ്രാമത്തിന് ഇപ്പോള്‍ വെറും ഒരു താരത്തിന്റെ പേര് മാത്രമല്ല, വികസനത്തിന്റെ അടയാളമാണ്. കാരണം ബീനമോളിലൂടെയാണ് ഈ ഗ്രാമത്തിലേക്ക് വികസനപദ്ധതികള്‍ കടന്നുവരുന്നത്.

ബീനമോളുള്ളതുകൊണ്ടാണ് ഈ ഗ്രാമത്തിന് ഒരു നല്ല റോഡും വികസനപദ്ധതികളും വന്നത്. ഇപ്പോള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ കായിക ബഹുമതി അവള്‍ക്ക് ലഭിച്ചതില്‍ ആഹ്ലാദമുണ്ട്. - ഒരു ഗ്രാമീണന്‍ പറയുന്നു.

ബീനമോളുടെ വീട്ടിലേക്ക് ശനിയാഴ്ച വൈകുന്നേരം മുതലേ അഭിനന്ദനവുമായി സന്ദര്‍ശകര്‍ ഒഴുകിയിരുന്നു. ബീനമോളുടെ അച്ഛന്‍ മാത്യുവും അമ്മ മേരിക്കുട്ടിയും എല്ലാവരെയും സന്തോഷത്തോടെ സ്വീകരിയ്ക്കുകയും ചെയ്തു.

പട്യാലയിലെ ഒരു കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്തുവരുന്ന ബീനമോള്‍ വാര്‍ത്തയറിയ്ക്കാന്‍ വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അച്ഛനമ്മമാരോടും അനുജത്തി റീന, അനുജന്‍ ബിജു എന്നിവരുമായും ബീനമോള്‍ സംസാരിച്ചു.

ബീനമോള്‍ക്ക് ഒരു വലിയ അവാര്‍ഡിന് കിട്ടിയേയ്ക്കുമെന്ന് ശനിയാഴ്ച വൈകീട്ട് മൂന്നുമണിയ്ക്ക് തന്നെ ആരോ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ വൈകുന്നേരം ആറുമണിയോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോണ്‍വിളി വന്നതെന്ന് ബീനമോളുടെ അച്ഛന്‍ മാത്യു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+