മന്ത്രിമാര്‍ പരിപാടികള്‍ റദ്ദാക്കുന്നു
തൃശൂര്‍: വിദ്യാര്‍ത്ഥിസമരവും അതിനെതിരായ പൊലീസ് നീക്കവും കൂടുതല്‍ അക്രമമാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞതോടെ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കുകയാണ്. ആഗസ്ത് 10 ഞായറാഴ്ച തൃശൂരില്‍ വിവിധ പരിപാടികള്‍ പങ്കെടുക്കേണ്ട മന്ത്രി ആരോഗ്യമന്ത്രി ശങ്കരനും മന്ത്രി ടി.എം. ജേക്കബും അവരുടെ പരിപാടികള്‍ റദ്ദാക്കി.
അനാവശ്യപ്രശ്നങ്ങള്‍ ഒഴ ിവാക്കാന്‍ വേണ്ടിയാണ് പരിപാടികളില്‍ നിന്ന് വിട്ടുനില്ക്കുന്നതെന്ന് മന്ത്രി ശങ്കരന്‍ പറഞ്ഞു. വിദ്യാഭ്യാസനയം സര്‍ക്കാര്‍ തിരുത്തുന്നതുവരെ മന്ത്രിമാരെ വഴിയില്‍ തടയുക എന്ന നയമാണ് ഇടതുവിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങിയ മന്ത്രി തോമസിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവം മന്ത്രിമാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ലാത്തിച്ചാര്‍ജ്ജുകള്‍ കൂടുംതോറും വിദ്യാര്‍ത്ഥികളുടെ ആവേശവും വര്‍ധിയ്ക്കുന്നതായാണ് കാണുന്നത്. ശനിയാഴ്ച കാസര്‍കോട് ജില്ലാ കളക്ടറുടെ കാര്‍ കത്തിച്ച സംഭവവും മന്ത്രിമാര്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications