സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുരളി
കോഴിക്കോട്: വിദ്യാര്‍ത്ഥി സമരത്തെ നേരിട്ട സര്‍ക്കാരിന്റെ രീതി ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
ആഗസ്ത് 10 ഞായറാഴ്ച കോഴിക്കോട് കോക്കല്ലൂരില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുരളീധരന്‍. സമരത്തെ ലാത്തിച്ചാര്‍ജ്ജ് കൊണ്ട് നേരിടുന്ന സര്‍ക്കാരിന്റെ രീതിയില്‍ അതൃപ്തിയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗ്രനേഡ് ഉപയോഗിച്ചതും ശരിയായില്ല. - മുരളീധരന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സമരം ന്യായമായ ആവശ്യം ഉയര്‍ത്തിയുള്ളതാണെന്നും മുരളീധരന്‍ പറഞ്ഞു. അതേ സമയം വിദ്യാര്‍ത്ഥികളും അക്രമമത്തിന്റെ മാര്‍ഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications