Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം ശക്തമാക്കും: എസ്എഫ്ഐ

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി കെ. രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി സമരത്തെ മര്‍ദ്ദനംകൊണ്ട് അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. പ്രൊഫഷണല്‍ മാനേജ്മെന്റ് കോളെജുകളില്‍ 50 ശതമാനം സീറ്റ് മെറിറ്റ് അടിസ്ഥാനത്തിലാക്കണം. ഇക്കാര്യത്തില്‍ അനുകൂലനിലപാടുണ്ടാകാതെ സമരം പിന്‍വലിയ്ക്കില്ല. - രാഗേഷ് പറഞ്ഞു.

പുതിയ പുതിയ മര്‍ദ്ദനമുറകള്‍ പരീക്ഷിയ്ക്കാനുള്ള വേദിയായി പൊലീസ് വിദ്യാര്‍ത്ഥിസമരത്തെ കാണുകയാണ്. ഇതിനകം 46 സ്ഥലത്ത് ലാത്തിച്ചാര്‍ജ്ജ് നടത്തി. 5,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 23 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 200 വിദ്യാര്‍ത്ഥികള്‍ ലോക്കപ്പിലാണ്. ഞായറാഴ്ച സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിയ്ക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും രാഗേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+