അദ്ധ്യാപകരുമായുള്ള ചര്‍ച്ച പരാജയം
തിരുവനന്തപുരം: സര്‍ക്കാരും അദ്ധ്യാപക സംഘടനകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ത്ഥി സമരം ഒത്തു തീര്‍പ്പാക്കുന്നതിനായിട്ടായിരുന്നു അദ്ധ്യാപകരുമായി ചര്‍ച്ച സംഘടിപ്പിച്ചത്.
ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച വൈകിട്ട് 4.30ന് വിദ്യാര്‍ത്ഥി സംയുക്ത സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. അദ്ധ്യാപക സംഘടനകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുമായുള്ള ചര്‍ച്ചകൊണ്ട് ഗുണമുണ്ടാവുമെന്ന് കരുതാനാവില്ല.
അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 ആക്കുക, സ്കൂളുകള്‍ പൂട്ടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാം എന്ന ഉറപ്പ്മാത്രമേ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചുള്ളൂ. അദ്ധ്യാപക സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതാണ് ചര്‍ച് പരാജയപ്പെടാന്‍ പ്രധാന കാരണം.












Click it and Unblock the Notifications