ഹെലികോപ്റ്റര്‍ കടലില്‍വീണു; 27മരണം
മുംബൈ: ഒഎന്‍ജിസി ജോലിക്കാര്‍ കയറിയ ഹെലികോപ്റ്റര്‍ കടലില്‍ വീണ് 27 ജീവനക്കാര്‍ മരിച്ചു. മുംബൈ തീരക്കടലില്‍ നിന്നും 35 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
ആഗസ്ത് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.18ഓടെയാണ് അപകടം സംഭവിച്ചത്. ബോംബെ ഹൈ ഡ്രില്ലിംഗ് ഏരിയയിലെ സാഗര്‍ കിരണ്‍ ഓയില്‍ ഫീല്‍ഡിലെ ജോലിക്കാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
കടലിലെ ഓയില്‍ ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന ഇവരെ ഹെലികോപ്റ്റര്‍ കരയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ കടലില്‍ വീണശേഷം മൂന്ന് മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലില്‍ മൂന്ന് ജോലിക്കാരെ കണ്ടെത്തി. ഇതില്‍ ഒരാള്‍ പിന്നീട് മരിച്ചു. ആകെ 29 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.












Click it and Unblock the Notifications