Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്ക് പിന്തുണയുമായി ജ്യോതിബസു

ദില്ലി: പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് സോണിയാ ഗാന്ധിയെന്ന് മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു.

സോണിയ ഗാന്ധി വീട്ടമ്മയാണെന്ന തന്റെ മുന്‍കാല വിലയിരുത്തല്‍ തിരുത്തുകയാണെന്നും ജ്യോതിബസു പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജ്യോതിബസു തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

സോണിയ ഇന്ത്യയിലെ പൗരയാണ്. എങ്ങിനെയാണ് സോണിയാ ഗാന്ധി ഒരു വിദേശിയാണെന്ന് ഞാന്‍ പറയുക? അവര്‍ ഒരു വീട്ടമ്മയായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. 114 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് അവരുടെ നേതാക്കളില്‍ നിന്ന് ആരെയും നേതാവായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് സോണിയയെ(നേതാവായി) തിരഞ്ഞെടുത്തത്. സോണിയ ഇപ്പോള്‍ രാഷ്ട്രീയം പഠിച്ചുകഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു. - ജ്യോതി ബസു പറഞ്ഞു.

വാജ്പേയിയ്ക്കും സോണിയയ്ക്കും ബദലായി മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജ്യോതിബസുവിന്റെ മറുപടി. ഇടതുപക്ഷമാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഒരു നേതാവിനെ കണ്ടെത്തും. പണ്ട് ദേവ ഗൗഡയെ തിരഞ്ഞെടുത്തതുപോലെ. - ജ്യോതി ബസു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+