കേരളത്തില്‍ 6,979 കാട്ടാനകള്‍
തിരുവനന്തപുരം: കേരളത്തിലാകെ 6,979 കാട്ടാനകളുണ്ടെന്ന് വനംമന്ത്രി കെ. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
ബിനോയ് വിശ്വത്തിന്റെ(സിപിഐ) ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2002-ലെ സെന്‍സസ് പ്രകാരമുള്ള കണക്കാണിത്.
ഇതില്‍ 2,229 എണ്ണം കൊമ്പനും 3,920 എണ്ണം പിടിയാനകളുമാണ്. 790 ഓളം ആനകളെ എതു വിഭാഗത്തിലാണെന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications