ഭക്ഷ്യസംസ്കരണ മേഖല വികസിപ്പിക്കും
തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയും ജൈവ സാങ്കേതികവിദ്യയും പോലെ വികസനത്തിനുള്ള ഒരു പ്രധാന മേഖലയായി ഭക്ഷ്യസംസ്കരണത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്തു നിന്നുള്ള ഭക്ഷ്യഉത്പന്നങ്ങള്‍ ആഗോളവിപണിയില്‍ ഇറക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസംസ്കരണമേഖല വികസിപ്പിക്കുന്നതിന് വ്യാവസായിക പാര്‍ക്കുകളില്‍ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഭക്ഷ്യസംസ്കരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏജന്‍സിസായി കിന്‍ഫ്ര പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം ദുബായി മേളയില്‍ ഭക്ഷ്യഉത്പന്നങ്ങള്‍ പരിചയപ്പെടുത്തും.












Click it and Unblock the Notifications