എല്ലാ ഗള്‍ഫ് എയര്‍ലൈന്‍സുകളും കൊച്ചിയില്‍
കൊച്ചി: ഗള്‍ഫ് എയര്‍ കൂടി സര്‍വീസ് തുടങ്ങിയതോടെ ഗള്‍ഫിലേക്കുള്ള വിമാനസര്‍വീസില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഒരു നാഴികക്കല്ല് താണ്ടി. ഗള്‍ഫില്‍ നിന്നുള്ള എല്ലാ എയര്‍ലൈന്‍സുകളും ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നു.
കഴിഞ്ഞ മാസമാണ് ഗള്‍ഫ് എയര്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങിയത്. കൊച്ചിയില്‍ നിന്ന് ബഹ്റിനിലേക്കാണ് ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തുന്നത്. ശനി, ഞായര്‍, ചൊവ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ വിമാനം കൊച്ചിയില്‍ നിന്ന് തിരിക്കുന്നത്.
ഗള്‍ഫില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ലൈസന്‍സുകള്‍ കൊച്ചിയിലേക്ക് സര്‍വീസ് നടത്തിത്തുടങ്ങിയതോടെ വിമാനത്താവളത്തിന്റെ വരുമാനം കൂടിയതായി വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ പറഞ്ഞു. ഇപ്പോള്‍ ഒരു ദിവസം 10 ലക്ഷം രൂപയാണ് കമ്പനിയുടെ വരുമാനം.
വരുമാനം കൂടിയത് വിമാനത്താവള കെട്ടിടസമുച്ചയം വികസിപ്പിക്കുക എന്ന പദ്ധതി നടപ്പിലാക്കാന്‍ സഹായിക്കുമെന്ന് കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications