Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി: കൊച്ചിക്ക് സ്ഥാനം നഷ്ടമായേക്കും

മുംബൈ: ഐടി വ്യവസായത്തിന് അനുയോജ്യമായ നഗരമെന്ന പദവി കൊച്ചിക്ക് നഷ്ടപ്പെട്ടേക്കുമെന്ന് നാസ്കോം ചെയര്‍മാന്‍ കിണ്‍ കാര്‍നിക് പറഞ്ഞു.

ഇന്ത്യയില്‍ ഐ ടി വ്യവസായത്തിന് അനുയോജ്യമായ രണ്ടാമത്തെ നഗരമായി കൊച്ചിയെ നാസ്കോമിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ട്രേഡ് യൂണിയനിസവും മറ്റും കൊച്ചിക്ക് ഈ പദവി നഷ്ടമാകാന്‍ കാരണമാവുമെന്ന് കാര്‍നിക് പറഞ്ഞു.

ആവശ്യമായ സൗകര്യങ്ങളില്ലാത്തതാണ് കൊച്ചിക്ക് പ്രതികൂലമായി വരുന്ന മറ്റൊരു ഘടകം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആവശ്യത്തിനില്ലാത്തത് കൊച്ചിക്ക് പ്രതികൂലമാവും. അതേ സമയം ടെലികോം, റിയല്‍ എസ്റേറ്റ്, മനുഷ്യവിഭവം എന്നീ മേഖകളില്‍ കൊച്ചി ഇപ്പോഴും രാജ്യത്തെ പ്രഥമനിരയില്‍ നില്‍ക്കുന്ന പ്രധാന നഗരങ്ങളിലൊന്നാണ്.

കൊച്ചിയെ ഐടി കേന്ദ്രമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കുമെന്ന് സംസ്ഥാന വിവരസാങ്കേതികവിദ്യ-വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉറപ്പുതന്നിട്ടുണ്ടെന്ന് കാര്‍നിക് പറഞ്ഞു.

നാസ്കോം കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ പ്രധാന ഐ ടി കേന്ദ്രമല്ലെങ്കിലും ഐ ടി വ്യവസായത്തിന് അനുയോജ്യമായ രാജ്യത്തെ രണ്ടാമത്തെ നഗരമായാണ് കൊച്ചിയെ വിശേഷിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+