മാറാട്ട് ഉടനേ പുനരധിവാസം നടത്തും
തിരുവനന്തപുരം: മാറാട്ട് നിന്ന് പോയ മുസ്ലിം കുടുംബങ്ങളെ പുനരധിവസിപ്പിയ്ക്കാനായി വിവിധ കക്ഷികളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
നിയമസഭയില്‍ സി പി എം അംഗം വി.കെ.സി. മമ്മദ് കോയയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അനൗപചാരിക ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പുനരധിവാസത്തിന് വേണ്ട നടപടികള്‍ ഒട്ടും വൈകാതെ സ്വീകരിയ്ക്കും.
ആഗസ്ത് പത്തിന് മടങ്ങി എത്തിയ ഉമ്മര്‍ എന്ന ആളിന്റെ കുടുംബത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മറിനും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും അവര്‍ സ്വമേധയാ മാറാട്ട് നിന്ന് പോവുകയായിരുന്നു. -മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications