മാറാട്: ഒരു കുടുംബം കൂടി വീടുപേക്ഷിച്ച് മടങ്ങി
കോഴിക്കോട്: മാറാട്ടേക്ക് തിരിച്ചെത്തിയ ഒരു കുടുംബത്തിന് കൂടി വീടുപേക്ഷിച്ച് മടങ്ങേണ്ടിവന്നു. ഇത്തവണ പരസ്യമായ പ്രതിഷേധയോ അസഭ്യം പറച്ചിലോ മാറാട് നിവാസികളില്‍ നിന്നുണ്ടായില്ല. എന്നാല്‍ അയല്‍ക്കാരുടെ നിസ്സഹകരണം മൂലം തിരിച്ചുപോവാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
മാറാട്ടെ ചുള്ളവന്വളപ്പിലെ വീട്ടില്‍ ആഗസ്ത് 10 ഞായറാഴ്ചയാണ് ഉമ്മര്‍ ഭാര്യയോടും രണ്ട് കുട്ടികളോടും ഭാര്യാസഹോദരിയോടുമൊപ്പം തിരിച്ചെത്തിയത്. ബന്ധുക്കളുടെ വീടുകളിലും ക്യാമ്പുകളിലുമായി മാറാട് സംഭവത്തിന് ശേഷം കഴിഞ്ഞുകൂടുകയായിരുന്നു ഉമ്മറും കുടുംബവും.
ഉച്ചയ്ക്ക് 12 മണിയോടെ മാറാട്ടെ വീട്ടിലെത്തിയ ഉമ്മറുടെ കുടുംബത്തിനെതിരെ അരയസമാജം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും എതിര്‍പ്പൊന്നുമുണ്ടായില്ല. എന്നാല്‍ അയല്‍വീട്ടിലെ ഹിന്ദു കുടുംബം അവരുടെ കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ ഉമ്മറുടെ കുടുംബത്തെ അനുവദിച്ചില്ല. വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ പഴയതുപോലെ കിണറ്റില്‍ നിന്നും വെള്ളം കോരാനാവില്ലെന്നാണ് അയല്‍വീട്ടുകാര്‍ പറഞ്ഞത്.
തുടര്‍ന്ന് തിരിച്ചുപോവാന്‍ ഉമ്മറും കുടംബവും നിര്‍ബന്ധിതമായി. വീട്ടുവളപ്പില്‍ കിണറില്ലാത്ത തനിക്ക് അയല്‍വീട്ടിലെ കിണറുപയോഗിക്കാതെ ജീവിക്കാനാവില്ലെന്ന് ഉമ്മര്‍ പറഞ്ഞു.
ഇവിടെ സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ല. ഇവിടെയുള്ളവര്‍ക്ക് ഞാനെതിരുമല്ല. എന്നിട്ടും എന്റെ വീട്ടില്‍ എനിക്ക് കഴിയാനാവുന്നില്ല- ഉമ്മര്‍ പറഞ്ഞു.
അതിനിടെ മാറാട് തിരിച്ചെത്തുന്ന കുടുംബങ്ങളെ തങ്ങള്‍ തടയില്ലെന്ന് അരയസമാജം പ്രവര്‍ത്തകര്‍ ആര് ഡി ഒയെ അറിയിച്ചു. തിരിച്ചെത്തുന്ന കുടുംബങ്ങള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമമുണ്ടായാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും അവര്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications