Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനന പദ്ധതി: അപേക്ഷ തള്ളി

ദില്ലി: ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളില്‍ കരിമണല്‍ ഖനന പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ കേന്ദ്രപരിസ്ഥിതി മന്ത്രാലയം തള്ളി.

പദ്ധതി നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവ്യക്തവും അപൂര്‍ണവുമാണെന്ന് അപേക്ഷകള്‍ തിരിച്ചയച്ച പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.

കരിമണല്‍ ഖനന പദ്ധതിക്കുള്ള അപേക്ഷകള്‍ പരിസ്ഥിതി, ഖനനം, ആണവോര്‍ജ മന്ത്രാലയങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്. ഖനന, ആണവോര്‍ജ വകുപ്പുകളുടെ അപേക്ഷകളിന്മേലുള്ള തീരുമാനം അറിവായിട്ടില്ല. സംസ്ഥാനത്തിന് വേണമെങ്കില്‍ പുതിയ അപേക്ഷ നല്‍കാമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കരിമണല്‍ ഖനന പദ്ധതി വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ രൂപരേഖയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രഖനന മന്ത്രാലയം നേരത്തെ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+