പാക് പൗരന്മാരോട് മാനുഷിക പരിഗണന വേണം
തിരുവനന്തപുരം: കേരളത്തില്‍ കഴിയുന്ന മലയാളികളായ പാകിസ്ഥാന്‍ പൗരന്മാരോട് മാനുഷിക പരിഗണ കാട്ടണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
മത്തായി ചാക്കോ ( സി പി എം) യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാക് പൗരന്മാരില്‍ പ്രായമായവരെ നാട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പാക് പൗരന്മാരുടെ അപേക്ഷകള്‍ അനുഭാവപൂര്‍വം പരിഗണിച്ച് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 276 പാകിസ്ഥാന്‍ പൗരന്‍മാരാണുള്ളത്.












Click it and Unblock the Notifications