അനധികൃത ചന്ദനഫാക്ടറി: പ്രവര്‍ത്തനം നിര്‍ത്തും
തിരുവനന്തപുരം: വനം വകുപ്പിന്റെ അനുമതിയില്ലാത്ത ചന്ദനഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനംമന്ത്രി കെ. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
പഞ്ചായത്തുകള്‍ക്ക് ചന്ദന ഫാക്ടറികള്‍ക്ക് ലൈസന്‍സ് നല്‍കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം. ഒരു ചന്ദന ഫാക്ടറിക്കും വനം വകുപ്പ് ലൈസന്‍സ് നല്‍കിയിട്ടില്ല.
വാളയാറിലെയും പാലക്കാട്ടെയും ചന്ദനഫാക്ടറികള്‍ക്ക് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുണ്ടെന്ന് സുധാകരന്‍ അറിയിച്ചു.












Click it and Unblock the Notifications