തിരു. വിമാനത്താവളം സ്വകാര്യവല്ക്കരിയ്ക്കും
ദില്ലി: തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്ക്കരിയ്ക്കും. രാജ്യത്തെ പ്രധാനവിമാനത്താവളങ്ങള്‍ സ്വകാര്യവല്ക്കരിയ്ക്കുന്നതിന്റെ കൂട്ടത്തിലാണ് തിരുവനന്തപുരം വിമാനത്താവളവും സ്വകാര്യവല്ക്കരിക്കുക.
രണ്ടാംഘട്ടത്തില്‍ മാത്രമേ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിയ്ക്കുക. ആദ്യഘട്ടത്തില്‍ ദില്ലി, മുംബൈ വിമാനത്താവളങ്ങളാണ് സ്വകാര്യവല്ക്കരിയ്ക്കുക. വിമാനത്താവളങ്ങളുടെ സ്വകാര്യവല്ക്കരണം സംബന്ധിച്ച സിവില്‍ വ്യോമമന്ത്രാലയത്തിന്റെ നിര്‍ദേശം ഉടനെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.
വിമാനത്താവളങ്ങളുടെ 74 ശതമാനം മാത്രമേ സ്വദേശ-വിദേശ നിക്ഷേപകര്‍ക്ക് നല്കുകയുള്ളൂ. 26 ശതമാനം ഓഹരി വിമാനത്താവള അതോറിറ്റിയുടേതായിരിക്കും. വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനാണ് സ്വകാര്യവല്ക്കരണം.












Click it and Unblock the Notifications