വെട്ടൂര്‍ രാമന്‍നായര്‍ അന്തരിച്ചു
കോട്ടയം: പ്രമുഖ നോവലിസ്റ് വെട്ടൂര്‍ രാമന്‍നായര്‍ (81) അന്തരിച്ചു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം പാലയ്ക്കടുത്ത് പുതിയന്നൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ശവസംസ്കാരം ആഗസ്ത് 12 ചൊവാഴ്ച വീട്ടുവളപ്പില്‍ നടക്കും.
ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, ഒരു വെറും പ്രേമകഥ തുടങ്ങിയ പ്രശസ്തമായ ഒട്ടേറെ നോവലുകളുടെ രചയിതാവാണ് വെട്ടൂര്‍ രാമന്‍നായര്‍. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ പല ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഗ്രന്ഥശാലാ സംഘത്തിന്റെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും ഭാരവാഹിയായി വെട്ടൂര്‍ രാമന്‍നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications