യൂത്ത് കോണ്‍. ഐ വിഭാഗം സമ്മേളിച്ചു
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം പ്രവര്‍ത്തകര്‍ രഹസ്യമായി യോഗം ചേര്‍ന്നു. കരുണാകരനെയും മുരളിയെയും പൂര്‍ണ്ണമായും പിന്തുണയ്ക്കാന്‍ യോഗം തീരുമാനിച്ചു.
കരുണാകരനും മുരളിയും ഏതറ്റംവരെയും എടുക്കുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. തൊഴിലില്ലായ്മ പോലുള്ള വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയല്ലെന്നും യോഗം വാദിച്ചു.
എല്ലാ ജില്ലകളിലും ഐ വിഭാഗം യോഗം ചേരും. കെ. കരുണാകരനെയും മുരളീധരനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഏത് നീക്കത്തെയും തുറന്നെതിര്‍ക്കും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി.കെ. ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications