ലൈബീരിയന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു
മോണ്‍റോവിയ: ലൈബീരിയയിലെ പ്രസിഡന്റായിരുന്ന ചാള്‍സ് ടെയ്ലര്‍ സ്ഥാനമൊഴിഞ്ഞു. പകരം വൈസ്പ്രസിഡന്റ് മോസസ് ബ്ലാ ലൈബീരിയയുടെ പ്രസിഡന്റാകും.
സ്ഥാനമൊഴിയുന്ന ചാള്‍സ് ടെയ്ലറിന് നൈജീരിയ രാഷ്ട്രീയഅഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. താന്‍ രാജ്യം വിട്ട് പോകേണ്ടിവരുന്നതിന് പിന്നില്‍ യുഎസ് ആണെന്ന് ചാള്‍സ് ടെയ്ലര്‍ കഴിഞ്ഞ ദിവസം തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ആരോപിച്ചു.
ലൈബീരിയയിലെ ജനങ്ങള്‍ക്കെതിരെ ഭക്ഷണവും മറ്റും ആയുധമായി യുഎസ് പ്രയോഗിച്ചു. ലോകചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണെന്നും ചാള്‍സ് ടെയ്ലര്‍ പറഞ്ഞു.
1989ല്‍ ഒരു ആഭ്യന്തര കലാപത്തിലൂടെയാണ് ചാള്‍സ് ടെയ്ലര്‍ അധികാരത്തിലെത്തിയത്. അന്ന് ആ കലാപത്തില്‍ രണ്ട് ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 1997ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ചാള്‍സ് ടെയ്ലറുടെ നാഷണല്‍ പാട്രിയോട്ടിക് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എന്നാല്‍ തിരിമറിയിലൂടെയാണ് ചാള്‍സ് ടെയ്ലര്‍ അധികാരത്തിലെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.












Click it and Unblock the Notifications