ഗോവധം നിരോധിക്കുന്ന നിയമം വരുന്നു
ദില്ലി: രാജ്യത്ത് ഗോവധം നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഗോവധം നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിന് തീരുമാനിച്ചത്. ദില്ലിക്ക് സംസ്ഥാന പദവി നല്‍കുന്ന ബില്ലും പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഈ രണ്ട് തീരുമാനങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ കൈകൊണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗോവധ നിരോധന നിയമം വരുന്നതോടെ ഗോമാംസം വില്‍ക്കുന്നത് കുറ്റമാവും. ഗോമാംസം കയറ്റിയയ്ക്കുന്നതും നിരോധിക്കപ്പെടും. ദേശീയ കന്നുകാലി ക്ഷേമ കമ്മിഷന്‍ നിലവില്‍വരും.
സാക്ഷികള്‍ മൊഴി മാറ്റിപ്പറയുന്നത് തടയുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭേദഗതി വരുന്നതോടെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് നിര്‍ബന്ധമായും മജിസ്ട്രേറ്റിന്റെ മുന്നിലായിരിക്കണം. സാക്ഷികള്‍ മൊഴി മാറ്റിപ്പറയുന്നത് ശിക്ഷാര്‍ഹമായിരിക്കും.












Click it and Unblock the Notifications