കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്റര്‍ കണ്ടെത്തി

  • By Staff
Google Oneindia Malayalam News

മുംബൈ: കടലില്‍ വീണ ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ കണ്ടെത്തി. സാഗര്‍ കിരണ്‍ പ്ലാന്റില്‍ നിന്നും 180 മൈല്‍ അകലെയായാണ് തലകീഴായി മറിഞ്ഞ നിലയില്‍ ഹെലികോപ്റ്റര്‍ കണ്ടെത്തിയത്.

ഒഎന്‍ജിസി, നാവികസേന, കോസ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടത്തില്‍ പെട്ട എംഐ-72 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയത്.

ആഗസ്ത് 11 തിങ്കളാഴ്ച ഉച്ചയോടെയാണ് ഹെലികോപ്റ്റര്‍ കടലില്‍ വീണത്. ഒഎന്‍ജിസിയുടെ കടലിലുള്ള പ്ലാന്റില്‍ നിന്ന് 25 ജീവനക്കാരെ കരയിലെത്തിക്കുന്നതിനിടയിലായിരുന്നു അപകടം. നാല് വിമാനജോലിക്കാരടക്കം 29 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്നു പേരുടെ ജഡം കണ്ടെത്തി. ബാക്കി 24 പേരെക്കുറിച്ച് യാതൊരറിവുമില്ല. മിക്കവാറും ഇവരെല്ലാവരും ഹെലികോപ്റ്ററില്‍ കുടുങ്ങിയിരിക്കാമെന്ന് കരുതുന്നു.

ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഒഎന്‍ജിസി ഉത്തരവിട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X