മതസൗഹാര്‍ദ്ദത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രചരണം
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍ പറഞ്ഞു.
ആഗസ്ത് 14ന് കോഴിക്കോട്ട് നടക്കുന്ന സാമുദായിക സൗഹാര്‍ദ സമ്മേളനത്തോടെ പരിപാടിക്ക് തുടക്കമാവും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രഞ്ജിത് സിംഗ് സുര്‍ജവാല സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വര്‍ഗീയവാദത്തിനെതിരെ പ്രതിജ്ഞയെടുക്കും.
കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എ ഐ സി സി സെക്രട്ടറി രമേശ് ചെന്നിത്തല, സംസ്ഥാന മന്ത്രിമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും വീടുകള്‍ കയറിയിറങ്ങിയുമായിരിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമുദായിക സൗഹാര്‍ദ പ്രചാരണം നടത്തുന്നത്. വിവിധ തലങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കും.
മാറാട് ബലം പ്രയോഗിച്ച് പുനരധിവാസം നടത്തിയാല്‍ അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് അനില്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications