കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ അഷ്ടമി രോഹിണിക്ക് ഒരുക്കം

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. കൃഷ്ണന്റെ ജന്മദിനമായ ആഗസ്ത് 19നാണ് അഷ്ടമിരോഹിണി.

അഷ്ടമി രോഹിണി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അസൗകര്യമുണ്ടാവാതിരിക്കാന്‍ ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഭാഗവത സപ്താഹം ആഗസ്ത് 15ന് മാഹാത്മ്യ പാരായണത്തോടെ ആരംഭിക്കും. ആഗസ്ത് 22ന് സപ്താഹം അവസാനിക്കും.

പുഷ്പാഞ്ജലിക്ക് ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടറുകള്‍ തുറക്കും. അഷ്ടമിരോഹിണിദിനത്തിലെ പ്രത്യേക നേര്‍ച്ചയായ അപ്പത്തിന്റെ രശീതികള്‍ വിതരണം ചെയ്യുന്നതിന് ആഗസ്ത് 18 വൈകീട്ട് അഞ്ച് മണി മുതല്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. അപ്പത്തിന് 20 രൂപയാണ് അടയ്ക്കേണ്ടത്. ഒരാള്‍ക്ക് ഒരു രശീത് മാത്രമേ നല്‍കുകയുള്ളൂ.

അഷ്ടമിരോഹിണി ദിനത്തിലെ ഭക്തര്‍ക്കുള്ള സദ്യ രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. രാവിലെയും ഉച്ചക്കും പ്രത്യേക കാഴ്ചശീവേലിയും പഞ്ചവാദ്യവും മേളവുമുണ്ടാവും. ചുറ്റുവിളക്കും നാദസ്വര കച്ചേരിയും അന്ന് നടക്കും. രാത്രി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അവതാരം കൃഷ്ണനാട്ടമുണ്ടാവും.

ഗുരുവായൂര്‍ അഷ്ടമി രോഹിണി ആഘോഷ സമിതിയുടെ ആഘോഷപരിപാടികള്‍ ആഗസ്ത് 18ന് വൈകീട്ട് അഞ്ചു മണിക്ക് അവതാര വിളംബരത്തോടെ ആരംഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X