ആഗസ്ത് 15ന് മാറാട്ടേക്ക് തിരികെ പോവും
കോഴിക്കോട്: മാറാട് നിന്നും ഓടിപ്പോയ മുസ്ലിം കുടുംബങ്ങള്‍ ആഗസ്ത് 15ന് മാറാട്ടെ തങ്ങളുടെ വീടുകളില്‍ തിരികെചെന്ന് താമസം തുടങ്ങും.
കപ്പക്കല്‍ ക്യാമ്പിലെ കുടുംബങ്ങളാണ് ആഗസ്ത് 12 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജീവന്‍ പോലും പണയപ്പെടുത്തിയാണ് തങ്ങള്‍ മാറാട്ടേക്ക് തിരിച്ചുപോവുന്നതെന്നും സ്വാതന്ത്യ്രദിനമായ ആഗസ്ത് 15ന് തങ്ങളും സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയാണെന്നും സമരസമിതി കണ്‍വീനര്‍ ജമീല പറഞ്ഞു.
സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കിലും തിരിച്ചുചെന്ന് താമസിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ല. ഏത് സാഹചര്യത്തിലായാലും മാറാട് നിന്നും തങ്ങള്‍ തിരിച്ചുവരില്ല. ക്യാമ്പിലെ ദുസ്ഥിതിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്. ക്യാമ്പിലുള്ള 25 കുടുംബങ്ങളും തിരികെ പോവും- ജമീല പറഞ്ഞു.
തങ്ങളോട് പൊലീസ് സഹകരിക്കുന്നില്ലെന്നും കലാപത്തെ തുടര്‍ന്ന് തങ്ങളുടെ വീടുകളില്‍ നിന്ന് മോഷണം നടത്തിയതില്‍ പൊലീസിനും പങ്കുണ്ടെന്നും ക്യാമ്പിലുള്ളവര്‍ ആരോപിച്ചു.












Click it and Unblock the Notifications