ഓണക്കോടി തപാലില്‍
തിരുവനന്തപുരം: ഓണക്കോടിയും ഇതാ തപാലില്‍ കിട്ടുന്നു. കേരള പോസ്റല്‍ സര്‍ക്കിള്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തേയ്ക്കും തപാല്‍ വകുപ്പ് വഴി ഇനി ഓണക്കോടി എത്തിയ്ക്കാം.
ആഗസ്ത് 14 മുതല്‍ 29 വരെ ആണ് ഈ സൗകര്യം തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തുന്നത്. കസവ് സാരി, മുണ്ട്, സെറ്റ് മുണ്ട് എന്നിവ വാങ്ങി അയയ്ക്കാനുള്ള സൗകര്യമാണ് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തുന്നത്. ഹെഡ് പോസ്റാഫീസുകളിലും മറ്റ് തിരഞ്ഞെടുത്ത പോസ്റാഫീസുകളിലും ഈ സൗകര്യം ഉണ്ടായിരിയ്ക്കും.
തൃശൂരിലെ കുത്തുംപുള്ളി കൈത്തറി സഹകരണ സംഘവുമായി ചേര്‍ന്നാണ് ഈ സൗകര്യം തപാല്‍ വകുപ്പ് ഒരുക്കുന്നത്. വടക്കന്‍ മേഖലാ പോസ്റ് മാസ്റര്‍ ജനറല്‍ എം.എസ.് രാമാനുജമാണ് ഇത് വ്യക്തമാക്കിയത്.
ശബരിമല പ്രസാദവും കോഴിക്കോട് ജില്ലയിലെ കാടാമ്പുഴ ക്ഷേത്രത്തിലെ പ്രസാദവും ഭക്തര്‍ക്ക് എത്തിയ്ക്കാനുള്ള സൗകര്യം തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications