സഹകരണ ജീവനക്കാര്‍ക്ക് പെന്‍ഷന്‍
തിരുവനന്തപുരം: സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ ആഗസ്ത് 12 ചൊവാഴ്ച നിയമസഭയില്‍ അറിയിച്ചു.
നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങളുടെ നടത്തിപ്പ് തൊഴിലാളികള്‍ക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന പരിഗണനയിലുള്ളതെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പൊതുമേഖലാസ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്കു കൂടി സഹായകരമാവുന്ന സാമൂഹിക സുരക്ഷാ പദ്ധതി രൂപീകരിക്കും.
സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.












Click it and Unblock the Notifications