പെപ്സിയ്ക്കെതിരെ സിപിഎം സമരത്തിന്
പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങാന്‍ സിപിഎം പുതുശേരി ഏരിയാ കമ്മിറ്റി തീരുമാനിച്ചു.
കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടിക്കാനുള്ള വിപുലമായ സമരത്തിനായി ആഗസ്ത് 21ന് സമരസമിതി രൂപവല്ക്കരിയ്ക്കുമെന്ന് ഏരിയാസെക്രട്ടറി കെ.വി. വിജയദാസ് പറഞ്ഞു.
പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയും കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരത്തോടൊപ്പം ചേരാന്‍ ഇടതുപക്ഷ യുവജന സംഘടനകളും തീരുമാനിച്ചു.
ഡിവൈഎഫ്ഐ, എഐവൈഎഫ്, യുവജനതാദള്‍ എന്നീ സംഘടനകളാണ് ഒന്നിച്ച് കൊക്കകോള വിരുദ്ധ സമരസമിതി എന്ന പേരില്‍ ശക്തമായ സമരത്തിനൊരുങ്ങുന്നത്.












Click it and Unblock the Notifications