പൊതുമേഖലാ സ്ഥാപനം: സര്‍ക്കാര്‍ പിന്തിരിയില്ല
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വമേധയാ പിരിഞ്ഞുപോവല്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയില്ലെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ആഗസ്ത് 12 ചൊവാഴ്ച നിയമസഭയില്‍ അറിയിച്ചു.
കെ. പി. രാജേന്ദ്രന്റെ (സി പി ഐ) ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇക്കാര്യത്തില്‍ യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്. തൊഴിലാളികള്‍ മുന്നോട്ടുവരികയാണെങ്കില്‍ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അവരെയേല്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.
സാങ്കല്പിക ലോകത്തില്‍ ജീവിച്ചതുകൊണ്ട് ആര്‍ക്കും ഒന്നും നേടാനാവില്ല. കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന നഷ്ടപരിഹാരം സ്വീകരിച്ച് പിരിഞ്ഞുപോവുകയോ സ്വീകരിക്കാതെ പിരിഞ്ഞുപോവുകയോ മാത്രമാണ് ജീവനക്കാര്‍ക്ക് മുന്നിലുള്ള മാര്‍ഗം.
ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാതെ നിവൃത്തിയില്ല. അലാവുദ്ദീന്റെ അത്ഭുതവിളക്കൊന്നും സര്‍ക്കാരിന്റെ കൈയിലില്ല. എല്ലാവരും പ്രായോഗിക മാര്‍ഗത്തെ കുറിച്ച് ബോധവാന്മാരാവണം- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications