Get Updates
Get notified of breaking news, exclusive insights, and must-see stories!

മെല്ലെപ്പോക്ക് മാത്രം: ഒഎന്‍ജിസി ജീവനക്കാര്‍

മുംബൈ: ഒഎന്‍ജിസിയിലെ ജീവനക്കാര്‍ പണിമുടക്കുന്നില്ലെന്നും മെല്ലെപ്പോക്ക് സമരം മാത്രമേ നടത്തുന്നുള്ളൂവെന്നും ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. ഞങ്ങള്‍ സമരത്തിലല്ല, അവകാശങ്ങള്‍ നേടിയെടുക്കും വരെ അധികൃതരുമായി നിസ്സഹകരിയ്ക്കുക മാത്രമേ ചെയ്യൂവെന്ന് എഎസ്ടിഒ(അസോസിയേഷന്‍ ഓഫ് സയന്റിഫിക് ആന്റ് ടെക്നിക്കല്‍ ഓഫീസേഴ്സ്) വര്‍ക്കിംഗ് പ്രസിഡന്റ് എല്‍.കെ. മിര്‍ചന്ദാനി പറഞ്ഞു.

ഹെലികോപ്റ്റര്‍ അപകടത്തിന് കാരണക്കാരായ ഒഎന്‍ജിസി അധികൃതര്‍ക്കെതിരെ ബുധനാഴ്ച മുതല്‍ പണിമുടക്കി പ്രതിഷേധിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എഎസ്ടിഒ പ്രഖ്യാപിച്ചിരുന്നു.

അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിയ്ക്കുക, ഒഎന്‍ജിസി ചെയര്‍മാന്‍ സുബിര്‍ രാഹയെ ഉടന്‍ സസ്പെന്റ് ചെയ്യുക, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നല്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ മെല്ലെപ്പോക്ക് സമരം തുടങ്ങിയിരിക്കുന്നത്. ഒഎന്‍ജിസിയുടെ പ്ലാന്റുകളും മറ്റ് സംവിധാനം സാധാരണപോലെ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് ബുധനാഴ്ച രാവിലെ ഒഎന്‍ജിസി വക്താവ് നാരായണി മാഹില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+