ഒഎന്‍ജിസിയില്‍ സമരം തുടങ്ങി
മുംബൈ: ഹെലികോപ്റ്റര്‍ ദുരന്തത്തിന് പിന്നില്‍ ഒഎന്‍ജിസി അധികൃതരുടെ അനാസ്ഥയുണ്ടെന്നാരോപിച്ച് ജീവനക്കാര്‍ ആഗസ്ത് 13 ബുധനാഴ്ച രാവിലെ പണിമുടക്കാരംഭിച്ചു.
പണിമുടക്കരുതെന്ന് മുംബൈ ഹൈക്കോടതി വിലക്കുണ്ടെങ്കിലും അത് വകവയ്ക്കാതെയാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ജോലി ചെയ്യുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ 40,000ഓളം ജീവനക്കാര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്.
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ ഹനിയ്ക്കുമെന്നതിനാലാണ് ജീവനക്കാരോട് സമരം ചെയ്യരുതെന്ന് ഹൈക്കോടതി വിലക്കിയത്. രാജ്യത്തെ എണ്ണ ഉല്പാദനത്തിന്റെ 77 ശതമാനവും പാചകവാതക ഉല്പാദനത്തിന്റെ 81 ശതമാനവും നിര്‍വഹിയ്ക്കുന്ന ഒഎന്‍ജിസിയിലെ പണിമുടക്ക് രാജ്യത്തെ ഇന്ധനവിതരണത്തെ സാരമായി ബാധിയ്ക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications