Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സംഘടനകളെ വിലക്കി

ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ സംഘടനകളുടെയും അധ്യാപകസംഘടനകളുടെയും അംഗീകാരം തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി.

26 പ്രധാന യൂണിയനുകള്‍ ഉള്‍പ്പെടെ 200ലേറെ സംഘടനകള്‍ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്. ജീവനക്കാര്‍ കഴിഞ്ഞ മാസം നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്നാണ് നടപടി.

തമിഴ്നാട് ചീഫ് സെക്രട്ടറി ലക്ഷ്മി പ്രാണേഷാണ് ഇത് സംബന്ധിച്ച നോട്ടീസ് സര്‍വീസ് സംഘടനകള്‍ക്ക് നല്കിയത്. അവശ്യ സേവന സംരക്ഷണനിയമം (എസ്മ) ലംഘിച്ചതിനും സര്‍വീസ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സമരം ചെയ്തതിനുമാണ് അംഗീകാരം എടുത്തുകളയുന്നതെന്ന് നോട്ടീസില്‍ പറയുന്നു.

പണിമുടക്കിനോടനുബന്ധിച്ച് പിരിച്ചുവിട്ട 1.75 ലക്ഷം ജീവനക്കാരില്‍ 6,000 പേര്‍ ഒഴികെയുള്ളവരെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. എന്നാല്‍ സമരത്തിന് നേതൃത്വം നല്കിയ യൂണിയനുകളുടെ നേതാക്കളെ തിരിച്ചെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+