കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തങ്ങ: ആദിവാസികള്‍ക്കെതിരെയുള്ള ആക്രമണങ്ങളും അന്വേഷിക്കണം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഗോത്രമഹാസഭ വീണ്ടും സമരം തുടങ്ങുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുത്തങ്ങ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. ആദിവാസികള്‍ക്കെതിരെ നടന്നിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും ആദിവാസി ദളിത് സമരസമിതി ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദനും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സി ബി ഐ ഇപ്പോള്‍ നടത്തുന്ന അന്വേഷണം ഏകപക്ഷീയമാണ്. ആദിവാസികള്‍ക്കെതിരെ ഏഴ് കേസുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. വനംമന്ത്രി കെ. സുധാകരനും ചില ഉന്നത പോലീസുദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഫലമായായിരുന്നു ആക്രമണങ്ങളേറെയും എന്നവര്‍ ആരോപിച്ചു. ഇതിനെതിരേയാണ് പുതിയ സമരം സംഘടിപ്പിയ്ക്കുന്നത്. ഇതോടൊപ്പം ഭൂസമരം വിപുലീകരിക്കുമെന്നും അവര്‍ പറഞ്ഞു.

പുതിയ സമരത്തിന്റ ഭാഗമായി ആഗസ്റ് 13ന് സെക്രട്ടേറിയറ്റ് നടയിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും. ആഗസ്റ് 30ന് വയനാട് ഗോത്രശക്തി സംഗമം നടക്കും. ആദിവാസി ഗോത്രാചാരമനുസരിച്ചുള്ള പരിപാടികളോടെയാണ് സംഗമം.

വനത്തില്‍ തീയിട്ടതും ആദിവാസികള്‍ക്കെതിരെ ആക്രമണം നടത്തിയതും ഇപ്പോള്‍ അന്വേഷിയ്ക്കുന്നില്ല. ഇതെല്ലാം പോലീസും മന്ത്രിയുടെ ആളുകളുമായിരുന്നുവെന്ന് വ്യക്തമായ തെളിവുകളോടെ അറിയിച്ചിട്ടും നടപടിയൊന്നുമില്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു.

വനവത്കരണവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതികള്‍ മറയ്ക്കുന്നതിനായാണ് വനത്തിന് തീയിട്ടത്. അത് മന്ത്രിയുടെ ഒത്താശയോടെയായിരുന്നു. എന്നാല്‍ ഇതിനെതിരെയൊന്നും യാതൊരുവിധ അന്വേഷണവുമില്ലെന്നവര്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X