ഗോവധം: എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: ഗോവധം നിരോധിക്കുന്നതിനോടുള്ള എതിര്‍പ്പ് ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുമ്പോള്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
ഗോവധം നിരോധിക്കുന്നത് സംസ്ഥാനത്തെ ഇറച്ചി വില്പനക്കാരെയും ഗോമാംസം കഴിക്കുന്നവരെയും പ്രതികൂലമായി ബാധിക്കും. ഗോവധ നിരോധനത്തിനെതിരെ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു ആന്റണി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഉടന്‍ തന്നെ പുനര്‍വിന്യാസം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications