കൊക്ക കോളയില്‍ വിഷാംശമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കൊക്ക കോളയില്‍ വിഷാംശമില്ലെന്ന് രാസപരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യമന്ത്രി പി. ശങ്കരന്‍ ആഗസ്ത് 13 ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചു.
പി. എസ്. സുപാലിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ശങ്കരന്‍ ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്തെയും എറണാകുളത്തെയും അനാലിറ്റിക്കല്‍ ലബോട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് കൊക്ക കോളയില്‍ വിഷാംശമില്ലെന്ന് വ്യക്തമായത്. വിഷാംശമില്ലെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൊക്ക കോള സ്ഥാപനത്തിനെതിരെ നടപടിയെടുക്കേണ്ടതില്ല.
മൈസൂരിലെ ഭക്ഷ്യവസ്തു പരിശോധനാ ഗവേഷണ കേന്ദ്രത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് ആഗസ്ത് 14 വ്യാഴാഴ്ച വരും. കേന്ദ്ര സര്‍ക്കാരാണ് ഈ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ഈ പരിശോധനയുടെ ഫലം വന്ന ശേഷമേ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കുകയുള്ളു.












Click it and Unblock the Notifications