ഗോവധ നിരോധന ബില്ലിനെതിരെ കേരളം
തിരുവനന്തപുരം: ഗോവധം നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരുന്നു.
ഗോവധം നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാല്‍ സംസ്ഥാനത്ത് ഉണ്ടാവാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന മൃഗപരിപാലന വകുപ്പ് കേന്ദ്രത്തിന് സമര്‍പ്പിക്കാനായി തയ്യാറാക്കിവരികയാണ്. ഗോവധം നിരോധിക്കുന്നത് സംസ്ഥാനത്ത് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാവുമമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഗോമാസം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്ന ഇറച്ചിയുടെ 40 ശതമാനവും ഗോമാംസമാണ്. കഴിഞ്ഞ വര്‍ഷം 2,49,000 ടണ്‍ ഗോമാംസമാണ് വിറ്റഴിഞ്ഞത്.
ബില്‍ കൊണ്ടുവരാനുള്ള നീക്കം സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് പല തരത്തിലും തിരിച്ചടിയാണെന്ന് മന്ത്രി കെ. ആര്‍. ഗൗരിയമ്മ പറഞ്ഞു. സംസ്ഥാനത്തെ വ്യാപാരി സമൂഹവും ബില്‍ കൊണ്ടുവരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഗോവധ നിരോധന ബില്‍ കൊണ്ടുവരാനുള്ള നീക്കം രാഷ്ട്രീയപ്രേരിതവും സാമാന്യബുദ്ധിയില്ലാത്തതുമാണെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ഏകാധിപത്യത്തിന്റെ രീതിയിലാണ് സര്‍ക്കാരിന്റെ നീക്കം. ഏത് മൃഗവും മൃഗം മാത്രമാണ്. മനുഷ്യന്‍ അതിനെ ദ്രോഹിക്കരുത്. പക്ഷേ ഉപയോഗിക്കാം.- തേലക്കാട്ട് പറഞ്ഞു.
ഗോവധം നിരോധിക്കുന്നത് സംസ്ഥാനത്തെ പല പ്രദേശങ്ങളിലും രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications