3168 എഞ്ചി. സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തിലെ 57 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലായി 3168 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നുവെന്ന് വ്യവസായമന്ത്രി നിയമസഭയെ അറിയിച്ചു.
ഇതില്‍ 3069 പേമെന്റ് സീറ്റുകളും 99 മെറിറ്റ് സീറ്റുകളുമായിരുന്നു. വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിക്ക് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി രേഖാമൂലം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കോഴിക്കോട് കെ. എം. സി. ടി. കോളജിലും കല്ലൂപ്പാറ ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളജിലും തൊടുപുഴ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളജിലും വടകര സഹകരണ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും നൂറിലേറെ സീറ്റുകള്‍ വീതം ഒഴിഞ്ഞുകിടന്നുവെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications