കൊക്കകോള: സര്‍ക്കാരിനെതിരെ ജനതാദള്‍
തിരുവനന്തപുരം: കൊക്കകോള ഫാക്ടറിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥ ശരിയല്ലെന്ന് ജനതാദള്‍(എസ്) സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന ഖരമാലിന്യങ്ങളില്‍ വിഷാംശമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിക്കഴിഞ്ഞതിനാല്‍ പ്ലാന്റ് പൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ആഗസ്ത് 13 ബുധനാഴ്ച മുഖ്യമന്ത്രിയ്ക്കയച്ച കത്തിലാണ് വീരേന്ദ്രകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്ലാച്ചിമടയിലെ കൊക്കകോള പ്ലാന്റ് പൂട്ടാനും ഈ ഫാക്ടറിയിലെ സാധനങ്ങള്‍ പിടിച്ചെടുക്കാനും ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം വളമായി ഉപയോഗിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ട ആദിവാസികള്‍ ഭൂഗര്‍ഭജലം കുറഞ്ഞുപോയപ്പോഴാണ് ഈ പ്ലാന്റിനെതിരെ പരാതി ഉയര്‍ത്തിയത്. എന്നാല്‍ ഈ സമരത്തിനെത്തിയവരെ തീവ്രവാദികളായി കണ്ട് നേരിടുകയായിരുന്നു സര്‍ക്കാര്‍. പെരുമാട്ടി പഞ്ചായത്ത് ഈ ഫാക്ടറിയ്ക്ക് ലൈസന്‍സ് നിഷേധിച്ചെങ്കിലും സര്‍ക്കാര്‍ പഞ്ചായത്തിന്റെ ഉത്തരവിനെ അട്ടിമറിയ്ക്കുകയായിരുന്നു. - വീരേന്ദ്രകുമാര്‍ പറഞ്ഞു.
കൊക്കകോള പ്ലാന്റിനെതിരായ സമരം രാഷ്ട്രീയപ്രേരിതമാണെന്ന ധനമന്ത്രി കെ. ശങ്കരനാരായണന്റെയും തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെയും പ്രസ്താവനകള്‍ ശരിയല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications