Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വെ പദ്ധതികള്‍ക്ക് ഫണ്ട് വൈകുന്നു

തിരുവനന്തപുരം: അനുമതി നല്‍കിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ റെയില്‍വെ കാലതാമസം വരുത്തുന്നുണ്ടെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തിന് പദ്ധതികള്‍ അനുവദിക്കുന്നതില്‍ റെയില്‍വെ കാലതാമസം വരുത്തുന്നില്ല. അതേ സമയം പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ മെല്ലെ പോക്ക് നയമാണ് റെയില്‍വെയുടേത്.

ഗുരുവായൂര്‍-തൃശൂര്‍ പാത വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മിഷന്‍ ചെയ്തപ്പോഴാണ് ഗുരുവായൂര്‍-കുറ്റിപ്പുറം പാതക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

കെ. കെ. രാമചന്ദ്രന്‍ മാസ്ററുടെ (കോണ്‍ഗ്രസ്-ഐ) സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+