Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്‍ നല്ല കഥയുണ്ടാവുന്നില്ലെന്ന് ഷീല

കൊച്ചി: നല്ല കഥയില്ലാത്തതാണ് സിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ നടി ഷീല പറഞ്ഞു.

കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷീല. നല്ല ഓഫറുകള്‍ ലഭിച്ചാല്‍ ടെലിഷന്‍ സീരിയലുകളിലും അഭിനയിക്കുമെന്ന് ഷീല പറഞ്ഞു.

പത്മരാജനെയും ഭരതനെയും പോലുള്ള സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യമായാണ് കാണുന്നത്. നായികാ പ്രാധാന്യമുള്ള സിനിമകള്‍ ഇന്നുണ്ടാവാത്തത് കാലത്തിന്റെ മാറ്റം മൂലമാണ്.

തന്റെ കാലത്തെ നടന്മാരില്‍ പ്രഗത്ഭന്‍ കൊട്ടാരക്കര ശ്രീധരന്‍നായരാണ്. സത്യനേക്കാളും പ്രേംനസീറിനേക്കാളും ഗംഭീരമായി അഭിനയിക്കാന്‍ കഴിവുണ്ടായിരുന്ന നടനാണ് അദ്ദേഹം. പാട്ട് പാടുകയും മരംചുറ്റി പ്രണയിക്കുകയു ചെയ്യുന്നതല്ല സിനിമയിലെ നായകസങ്കല്പമെന്നും ഷീല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+