Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനികര്‍ക്ക് രാഷ്ട്രപതിയുടെ ആദരാഞ്ജലി

ദില്ലി: സ്വാതന്ത്യ്രദിനത്തിിന്റെ തലേനാള്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം വിവിധ യുദ്ധങ്ങളില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇതോടെ ഇന്ത്യയുടെ 57-ാം സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി.

ഇതാദ്യമായാണ് ഒരു രാഷ്ട്രപതി സ്വാതന്ത്യ്രത്തലേനാള്‍ ഇങ്ങിനെ ഒരു ചടങ്ങ് നടത്തുന്നത്. സാധാരണ റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി അമര്‍ജവാന്‍ ജ്യോതിയില്‍ റീത്ത് സമര്‍പ്പിയ്ക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാല്‍ പതിവുകള്‍ക്ക് വിപരീതമായി സ്വാതന്ത്യ്രത്തലേനാള്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിയ്ക്കണമെന്ന് രാഷ്ട്രപതി മോഹം പ്രകടിപ്പിയ്ക്കുകയായിരുന്നു. ആഗസ്ത് 14 വ്യാഴാഴ്ച ദില്ലിയിലെ ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ റീത്ത് സമര്‍പ്പിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, ചീഫ് അഡ്മിറല്‍ മാധവേന്ദ്ര സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ എസ്. കൃഷ്ണസ്വാമി, ജനറല്‍ എന്‍.സി. വിജ് എന്നിവര്‍ രാഷ്ട്രപതിയുടെ അനുഗമിച്ചു. ചടങ്ങിന് മുന്നോടിയായി രാഷ്ട്രപതി മൂന്ന് സൈന്യങ്ങളുടെ സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇനി മുതല്‍ രാഷ്ടപതിമാര്‍ സ്വാതന്ത്യ്രദിനത്തിന്റെ തലേദിവസം അമര്‍ ജവാന്‍ ജ്യോതിയില്‍ റീത്ത് സമര്‍പ്പിയ്ക്കുന്ന പതിവ് ഏര്‍പ്പെടുത്തുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധ സഹമന്ത്രിമാരായ ഒ. രാജഗോപാല്‍, ചമന്‍ ലാല്‍ എന്നിവരും 400 സ്കൂള്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+