എം.ജി കോളെജില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: എം.ജി കോളെജില്‍ ബോംബ് വച്ചതായി വ്യാജഭീഷണി ഉണ്ടായത് വിദ്യാര്‍ഥികളെ പരിഭ്രാന്തരാക്കി.
ഓഗസ്റ് 14 വ്യാഴാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് കോളജിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും പതിനൊന്ന് മണിയോടെ അത് പൊട്ടുമെന്നും ഒരു പെണ്‍കുട്ടി ഓഫീസില്‍ ഫോണ്‍ ചെയ്ത് പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഫോണ്‍ ചെയ്ത പെണ്‍കുട്ടിയുടെ പല നാട്ടുകാരും ആ കോളെജില്‍ പഠിയ്ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ സന്ദേശം കൈമാറുന്നതെന്നും പെണ്‍കുട്ടി പറഞ്ഞത്രെ. സന്ദേശത്തെ തുടര്‍ന്ന് കോളെജധികൃതര്‍ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ ഡോഗ് സ്ക്വാഡ് എത്തി കോളജിനുള്ളില്‍ വിശദമായ പരിശോധന നടത്തി. പക്ഷേ സംശയാസ്പദമായി ഒുന്നും കണ്ടൈത്താന്‍ കഴിഞ്ഞില്ല.വിദ്യാര്‍ഥികളെ കോളജ് ഗ്രൗണ്ടിലേക്ക് മാറ്റിയതിന് ശേഷമാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications